കൊച്ചി: ലോകത്തിനു സ്നേഹത്തിന്റെയും സമാധാനത്തിന്റെയും പ്രത്യാശയുടെയും സന്ദേശം പകരുന്നതാണ് ക്രിസ്മസ്. ലോകത്തില്‍ സമാധാനം നിലനില്ക്കാന് ഈ ദിനത്തില്‍ നാം പ്രത്യേകം പ്രാര്‍ഥിക്കണം.
ദൈവത്തിന്റെ കരുണയിലേക്കു ഹൃദയം തുറക്കാനും പരസ്പര സ്നേഹത്തിലേക്കും കരുതലിലേക്കും മനസു തുറക്കാനും ക്രിസ്മസ് നമ്മെ ആഹ്വാനം ചെയ്യുന്നു.
ഭയരഹിതവും സമാധാനപൂര്‍ണവും പ്രത്യാശാനിര്‍ഭരവുമായ ഒരു ക്രിസ്മസ് എല്ലാവര്ക്കും ഉണ്ടാകട്ടെയെന്ന് കെസിബിസി പ്രസിഡന്റ് ആര്‍ച്ച്ബിഷപ് ഡോ. വര്‍ഗീസ് ചക്കാലക്കല്‍, വൈസ് പ്രസിഡന്റ് ബിഷപ് സാമുവേല്‍ മാര്‍ ഐറേനിയോസ്, സെക്രട്ടറി ജനറല്‍ ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍ എന്നിവര്‍ ആശംസിച്ചു.